ശിവപുരാണയജ്ഞം

“ജന്മാന്തര സുകൃതം കൊണ്ടു മാത്രമേ ഭക്തവത്സലനും അഭീഷ്ട്ടവരധായകനുമായ ശ്രീ മഹാദേവന്‍റെ അപദാനം കേള്‍ക്കാനും വായിക്കാനും കഴിയൂ.”

18 പുരാണങ്ങളും 108 ഉപപുരാണങ്ങളും (എണ്ണത്തെകുറിച്ചു അഭിപ്രായവ്യത്യാസമുണ്ട്) മനുഷ്യനന്മയ്ക്കുവേണ്ടിയുള്ളതാണ്. ശിവപുരാണം ഉപപുരാണങ്ങളുടെ കൂട്ടത്തിലാണെങ്കിലും ഗുണസവിശേഷത കൊണ്ടു മുഖ്യപുരാണങ്ങള്‍ക്കു തുല്യമായി പരിഗണിച്ചിരിക്കുന്നു . മഹാഭാഗവതം 12-)o സ്കന്ധത്തില്‍ 7-)o അദ്ധ്യായത്തില്‍ 18 പുരാണങ്ങള്‍ പറഞ്ഞവയുടെ കൂട്ടത്തില്‍ ശിവപുരാണവും ഉള്‍കൊള്ളിച്ചിട്ടുണ്ട്. നശ്വരമായ ജീവിത കഥനത്തിലൂടെ അനശ്വരമായ ജീവിതലക്ഷ്യം സാധിച്ചെടുക്കുവാനുള്ള ഏറ്റവും ശുദ്ധമായ മാര്‍ഗമാണ് ശിവപുരാണശ്രവണം. സാധകമായ ശൌനക മഹര്‍ഷിയോട് മഹാജ്ഞാനിയും തപസ്വിയുമായ സൂതന്‍ പറയുന്ന രീതിയിലാണ്‌ ശിവപുരാണം ക്രമപ്പെടുത്തിയിരിക്കുന്നത്. ശിവപുരാണത്തിന്‍റെ മഹിമയും മഹത്വവും ജീവിതത്തെ സംശുദ്ധമാക്കുന്നതിന് പുറമേ പാപനിവാരണത്തിനും ഉത്കൃഷ്ടലക്ഷ്യമായ മുക്തിയും കാരണമാകുന്നു. പാപകലുഷിതമായ കലികാലത്തിന്‍റെ കാമക്രോധാദി വികാര സമ്മിശ്രമായ ചിന്തകള്‍ക്ക് വിരാമമിടുവാനും ശമദമപ്രധാനമായി ജീവിത സരണിയിലേക്ക്‌ വെളിച്ചം വീശുവാനും ശിവപുരാണശ്രവണത്തിന് കഴിയും. 24000 ശ്ലോകങ്ങളുള്ള മഹത്ഗ്രന്ഥമായ ശിവപുരാണത്തിന്‍റെ ശ്രദ്ധാപൂര്‍വമായശ്രവണം അധ്യാത്മവിഷയത്തിനു ഉപയുക്തമായരീതിയില്‍ വൈരാഗ്യം ഉറപ്പിക്കുകയും ഭക്തിയെ സുദൃഡമാക്കുകയും തദ്വാരാജീവിതത്തിനു ശാന്തിയും സമാധാനവും ഐശ്വര്യവും കൈവരുത്തുകയും രോഗദുരിതാദിപീഡകളില്‍ നിന്നും മോചിപ്പിക്കയും ചെയ്യുമെന്നു ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്.

യജ്ഞം നയിക്കുന്നവര്‍

യജ്ഞാചാര്യന്‍ : ശ്രീ കാവാലം രതീഷ്ചന്ദ്രന്‍

യജ്ഞാഹോതാവ് : ശ്രീ ഗോവിന്ദന്‍നമ്പൂതിരി, കണ്ണുര്‍

ഉപാചാര്യര്‍ : ശ്രീ വാമനപുരം ചന്ദ്രന്‍ , ശ്രീ മണ്ണടി അശോകന്‍ , ശ്രീ പുനലൂര്‍ സന്തോഷ്‌

സഹായി : ശ്രീ വെണ്ടാര്‍ രാജേഷ്‌ , ശ്രീ കിഷോര്‍ തോട്ടപള്ളി

യജ്ഞശാലയില്‍ നടത്താവുന്ന വഴിപാടുകളും ഫലസിദ്ധിയും

മൃത്യുഞ്ജയമന്ത്രാര്‍ച്ചന : രോഗശമനം, അപമ്രിത്യുമോചനം

ശത്രുസംഹാരാര്‍ച്ചന : ശത്രുദോഷനിവാരണം

വിദ്യാരാജഗോപാലാര്‍ച്ചന : ബുദ്ധിവര്‍ദ്ധന

സ്വയംവരാര്‍ച്ചന : മംഗല്യസിദ്ധി

സന്താനഗോപാലാര്‍ച്ചന : സന്താനഭാഗ്യം

ഐക്യമത്യസൂക്താര്‍ച്ചന : ഐശ്വര്യവര്‍ദ്ധന

ഭാഗ്യസൂക്താര്‍ച്ചന : പ്രവര്‍ത്തിഭാഗ്യം

ആയൂര്‍സൂക്താര്‍ച്ചന : ദീര്‍ഘായുസ്സ്

ഗണപതിഹോമം : വിഘ്നനിവാരണം

മഹാഗണപതിഹോമം : ആയുരാരോഗ്യവും, സര്‍വവിഘ്നനിവാരണം

മൃത്യുഞ്ജയഹോമം : രോഗശമനം, പാപമോചനം, അപമ്രിത്യുനിവാരണം

നാണയപ്പറ : ധനവര്‍ദ്ധന

എള്ള്പറ : കണ്ടകശനി, ഏഴരാണ്ടകശനി എന്നീ ശനി ദോഷങ്ങള്‍ മാറാന്‍

മഞ്ഞള്‍പറ : മംഗല്യസിദ്ധി , ദീര്‍ഘസുമംഗലീഭാഗ്യം

അന്‍പൊലിപറ : സര്‍വഐശ്വര്യം

പട്ടുംതാലിയും സമര്‍പ്പണം : മംഗല്യസിദ്ധി

ഭക്തജനങ്ങള്‍ക്ക്‌ പൂജ ബുക്ക്‌ചെയ്യാന്‍ യജ്ഞ കമ്മിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്.(9496258898)

Enquiry

Major Arangal Sri Mahadeva Temple

Venpakal

Neyyattinkara

Thiruvananthapuram

Kerala

Mob : - 7025486766

Email :arangalmahadevaemple@gmail.com